ഉത്തരകേരളത്തിന്റെ നാടോടി കലാപാരമ്പര്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ തഴച്ചുതെഴുത്ത അതിശക്തമായ ഒരു കലാരൂപമാണു തെയ്യം. ദൈവത്തിന്റെ തദ്ഭവ പദം തന്നെയാണു 'തെയ്യം'. കാര്‍ഷികബന്ധിയായ ജീവിതത്തിന്റെയും ആചാരനിഷ്ഠകളുടെയും മൂര്‍ത്ത രൂപമായിട്ടാണു തെയ്യം പിറവിയെടുത്തിട്ടുള്ളത്. ഭക്തമാനസങ്ങളുടെ സങ്കടക്കണ്ണീരൊപ്പാന്‍ ഗ്രാമത്തിരുവരങ്ങില്‍ തെയ്യം ഉറഞ്ഞാടുന്നു. വിശ്വാസികളുടെ വേദനകളെ അരിയും കുറിയുമെറിഞ്ഞ് ഗുണം വരുത്തുന്നു. കന്നിനും കുന്നിനും സന്തതിപരമ്പരകള്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ കൈവരാനായാണ് ഉല്പത്തിക്കഥയിലെ വാമൊഴിയെ അന്വര്‍ഥമാക്കിക്കൊണ്ട് തെയ്യങ്ങള്‍ നാട്ടരങ്ങില്‍ നിറഞ്ഞാടുന്നത്. മനമുരുകിവിളിക്കുന്നവര്‍ക്ക് ഇഷ്ടവരപ്രസാദിയായും ആസ്വാദകന് ഉദാത്തമായ കലാഭാവമായും വ്യക്തിയധിഷ്ഠിത ചോദനകളെ യഥാവിധി തൃപ്തിപ്പെടുത്താനും തെയ്യാട്ടത്തിനു സാധിക്കുന്നുണ്ട്.
ഐശ്വര്യം തരുന്നതോടൊപ്പം നാടുകാത്തും, വിളകാത്തും, രോഗമകറ്റിയും തെയ്യങ്ങള്‍ നാടിന്റെ നാഡീമിടിപ്പുകളായി പരിണമിക്കുന്നു.
കടപ്പാട്: വത്സന്‍ പിലിക്കോട്. (ചൊവ്വറ്)
PS:
കോലക്കാരന്‍ മാത്രമായാല്‍ തെയ്യമാവില്ലല്ലൊ...
കൂടെ ചെണ്ടക്കാരും അകമ്പടിയും ഒക്കെ വേണം...
അതുകൊണ്ട് ടിയാനെ ഉള്‍പ്പെടുത്തി സംരംഭം വിപുലീകരിച്ചു.
കേരളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കേരളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 മാർച്ച് 6, വ്യാഴാഴ്‌ച
2008 ഫെബ്രുവരി 26, ചൊവ്വാഴ്ച
കൊടിയേറ്റം
വടക്കേ മലബാറിന്റെ പെരുമകളില്‍ പ്രധാനം തെയ്യപ്പെരുമയാണ്. വടക്കന്റെ സംസ്കാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് തെയ്യക്കോലങ്ങള്‍. സങ്കടം വരുംബോഴും സന്തോഷം വരുംബോഴും ഈ കോലച്ചന്തത്തിന്റെ കൈ പിടിച്ച് വികാരങ്ങള്‍ പങ്കുവയ്ക്കുന്നു, അവന്‍. കാവുകളിലും അറകളിലും കഴകങ്ങളിലും ഉറഞ്ഞുതുള്ളീ വരുന്ന ഇവര്‍ വെറും കഥാപാത്രങ്ങളല്ല, സമൂഹത്തെ ഉടച്ചുവാര്‍ക്കുന്ന വികാരങ്ങളാണ്. കീഴ്ജാതിക്കാരന്‍ കെട്ടിയാടുന്ന തെയ്യങ്ങളെ ഭയഭക്തിയോടെ മേല്‍ജാതിക്കാരന്‍ തൊഴുതുനില്‍ക്കുംബോള്‍, തെയ്യം ഒരു സാമൂഹ്യ വിപ്ലവമാകുന്നു. ദൈവം വിഗ്രഹങ്ങളില്‍ നിന്നിറങ്ങി ജീവിക്കുന്ന കൊലങ്ങളാകുംബോള്‍, തെയ്യം ഒരു മാനസിക വിപ്ലവമാകുന്നു. ദൈവങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഉദാത്തോദാഹരണമാണു തെയ്യം.
ചിലര്‍ക്ക് തെയ്യം ഒരനുഷ്ഠാനമാണ്. ചിലര്‍ക്കതൊരു കലാരൂപമാണ്. മറ്റുചിലര്‍ക്ക് സാക്ഷാല്‍ ഒടയതംബുരാനും. ഇപ്പറഞ്ഞവയില്‍ ഏതു വകുപ്പില്‍ പെടുത്തണം എന്നറിയാത്തവന് അതൊരനുഭവം ആണ്.
തെയ്യം ഒരനുഭവം ആയവന്റെ തോന്ന്യാക്ഷരങ്ങള്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)