തെയ്യം കലയുടെ ആധാരശിലയായി വര്‍ത്തിക്കുന്ന തോറ്റം പാട്ടുകളില്‍ ഒട്ടേറെ ദൈവങ്ങളും ഉപദൈവങ്ങളും കടന്നുവരുന്നുണ്ട്. ഇതില്‍തന്നെ ഒട്ടുമുക്കാലും സ്ത്രീദേവതകളാണ്. അമ്മദൈവങ്ങള്‍, ഗ്രാമദേവതകള്‍, രോഗദേവതകള്‍, മരക്കലദേവതകള്‍, നായാട്ടുദേവതകള്‍, മന്ത്രമൂര്ത്തികള്, പരേതരായ വീരന്മാര്, മൃഗദേവതകള്‍, ഇതിഹാസകഥാപാത്രങ്ങള്‍, പൂര്വ്വികന്മാര്, ഉര്വ്വരദേവതകള് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് തെയ്യം കലയില്‍ പരാമര്‍ശിക്കുന്ന ദൈവങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമ്മദൈവങ്ങളെ ആരാധിക്കുന്നതിന് മനുഷ്യന്റെ സംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തങ്ങളുടെ സങ്കടങ്ങള്‍ക്ക് അറുതി വരുത്താനും പ്രതീക്ഷയോടുകൂടി പുതിയ ജീവിതത്തിലെക്ക് കാലെടുത്തുവയ്ക്കാനും സഹായിക്കുന്ന ദേവതകളാണു അമ്മദൈവങ്ങളെന്ന് അറിയപ്പെടുന്നത്. ഓരോ ഗ്രാമത്തിനും മാതൃസ്ഥാനത്ത് ഒരു ദേവത കാണും. പോതി (ഭഗവതി), അച്ചി എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. അമ്മദൈവങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയത് കോലസ്വരൂപത്തിങ്കല്‍ തായി ശ്രീ തിരുവര്‍ക്കാട്ട് ഭഗവതിയാണ്. ദാരികാന്തകയായ കാളിക്ക് തിരുവര്ക്കാട്ടില് മൂലസ്ഥാനം കല്പിച്ചതുമുതലാണ് ഭഗവതി കോലസ്വരൂപത്തിങ്കല്‍ തായി ആയത്. ഓരോ ഗ്രാമത്തിനും അധീശദേവതയായിവരുന്ന പരദേവതമാര്‍ക്ക് നേരിട്ടോ അല്ലാതെയോ കാളിയുമായി ബന്ധമുണ്ട്. ഒരു മുഖ്യമായ കഥ പ്രാദേശികഭേദങ്ങളോടെ പ്രയോഗിച്ചുവന്നതില്നിന്നുമാണ് ഈ വ്യത്യാസം ഉടലെടുത്തിട്ടുള്ളത്. പണ്ടുകാലത്ത് ഗ്രാമങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എല്ലാ പ്രദേശങ്ങളിലും ആരാധനയുടെ സജീവതയെ ഉയര്ത്തിക്കാട്ടുമാറ് ഗ്രാമദേവതകള്‍ നിലകൊണ്ടിരുന്നു. മറ്റു ദൈവങ്ങള്‍ ചില ഉപകഥകളിലൂടെ അമ്മയായി ആരാധിക്കുന്ന ഗ്രാമദേവതയുമായി ബന്ധം സ്ഥാപിച്ചവരായിരിക്കും.
തെയ്യം കലയുടെ മുഖ്യതട്ടകമായ കണ്ണൂര്‍, കാസറകോഡ് ജില്ലകളില്‍ അമ്മദൈവങ്ങളായി കെട്ടിയാടിക്കാറുള്ള തെയ്യക്കോലങ്ങളുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കാസര്‍കോഡ്
തുളുര്വനത്തുഭഗവതി (തുളുര്‍വനം)
മുളവന്നൂര്ഭഗവതി (കാസര്‍കോഡ്)
കല്ലിയോട്ടുഭഗവതി (കല്ലിയോട്ട്)
കരിയാപ്പില്ഭഗവതി (ചീമേനി)
കമ്മാടത്ത്ഭഗവതി (കമ്മാടം)
നീലമംഗലത്തുഭഗവതി (തുരുത്തി)
കരക്കയില്ഭഗവതി (പിലിക്കോട്)
കോതോളിഭഗവതി (പിലിക്കോട്)
വേങ്ങക്കോട്ടുഭഗവതി (പിലിക്കോട്)
ചെമ്പിലോട്ടുഭഗവതി (ചന്തേര)
എരിഞ്ഞിക്കീല്‍ഭഗവതി (തൃക്കരിപ്പൂര്‍)
പടക്കത്തിഭഗവതി (തൃക്കരിപ്പൂര്‍)
കണ്ണമംഗലത്തുഭഗവതി (തൃക്കരിപ്പൂര്‍)
പുതിയപറമ്പത്തുഭഗവതി (തൃക്കരിപ്പൂര്‍)
മഞ്ഞച്ചേരിഭഗവതി (തൃക്കരിപ്പൂര്‍)
ഇളമ്പച്ചിഭഗവതി (ഇളമ്പച്ചി)
കണ്ണൂര്‍
വെരീക്കരഭഗവതി (കൊഴുമ്മല്‍)
നെല്ലിയോട്ടുഭഗവതി (കൊഴുമ്മല്‍)
മുച്ചിലോട്ടുഭഗവതി (കരിവെള്ളൂര്‍)
കാപ്പാട്ടുഭഗവതി (പയ്യന്നൂര്‍)
അഷ്ടമച്ചാല്ഭഗവതി (പയ്യന്നൂര്‍)
കുഞ്ഞിക്കണ്ണങ്ങാട്ടുഭഗവതി (പയ്യന്നൂര്‍)
നീലിയാര്കോട്ടത്തുഭഗവതി (കുഞ്ഞിമംഗലം)
ഇടച്ചിറഭഗവതി (തിമിരി)
എട്ടിക്കുളത്തുഭഗവതി (എട്ടിക്കുളം)
മഠത്തില്ഭഗവതി (ചെറുതാഴം)
കളരിയാല്ഭഗവതി (വളപട്ടണം)
ഇതിനു പുറമെ പല ഗ്രാമങ്ങളിലും ഇതിനകം പ്രാദേശികമായ പേരുകള്‍ സൂചിപ്പിക്കുന്ന നിലയില്‍ തായിപ്പരദേവതമാരെ കണ്ടുവരുന്നുണ്ട്.
6 അഭിപ്രായങ്ങൾ:
അമ്മദൈവങ്ങള്‍
ഒരു ഏച്ചിയും അനിയത്തിയും കൂടി - പുതിയോതി എന്ന പുതിയ ഭഗവതിയും ചീറ്മ്പ എന്ന ശ്രീകുരുമ്പയും. രണ്ടുപേരും ശ്രീമഹാദേവൻ നല്ലച്ഛന്റെ മക്കൾ.
പുതിയോതിയും ചീര്‍മ്പയും രോഗദേവതകളായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് തായിപ്പരദേവതമാരുടെ കൂട്ടത്തില്‍ പെടുത്താതിരുന്നത്.
ഇതെല്ലാം എനിക്ക് പുതിയ അറിവുകള്‍..ഈ പോസ്റ്നു നന്ദി.
ശരിയാണ്.
പുതിയ ഒരു പോസ്റ്റിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.?
കാലാന്തര പെരുമയുള്ള വിശേഷങ്ങള്‍ ഇത്ര ലളിതമായി ആവിഷ്കരിച്ചതിനു അഭിനന്ദനങ്ങള്‍ ..കോലത്ത് നാടിലെ തെയ്യ പെരുമയുടെ ചരിത്രത്തിന്റെ നേര് രൂപമാവാന്‍ ഈ ബ്ലോഗിന് കഴിയട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ