2008, ഫെബ്രുവരി 26, ചൊവ്വാഴ്ച

കൊടിയേറ്റം

വടക്കേ മലബാറിന്റെ പെരുമകളില്‍ പ്രധാനം തെയ്യപ്പെരുമയാണ്‌. വടക്കന്റെ സംസ്കാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് തെയ്യക്കോലങ്ങള്‍. സങ്കടം വരുംബോഴും സന്തോഷം വരുംബോഴും ഈ കോലച്ചന്തത്തിന്റെ കൈ പിടിച്ച് വികാരങ്ങള്‍ പങ്കുവയ്ക്കുന്നു, അവന്‍. കാവുകളിലും അറകളിലും കഴകങ്ങളിലും ഉറഞ്ഞുതുള്ളീ വരുന്ന ഇവര്‍‌ വെറും കഥാപാത്രങ്ങളല്ല, സമൂഹത്തെ ഉടച്ചുവാര്‍‌ക്കുന്ന വികാരങ്ങളാണ്. കീഴ്ജാതിക്കാരന്‍ കെട്ടിയാടുന്ന തെയ്യങ്ങളെ ഭയഭക്തിയോടെ മേല്‍ജാതിക്കാരന്‍ തൊഴുതുനില്‍ക്കുംബോള്‍, തെയ്യം ഒരു സാമൂഹ്യ വിപ്ലവമാകുന്നു. ദൈവം വിഗ്രഹങ്ങളില്‍ നിന്നിറങ്ങി ജീവിക്കുന്ന കൊലങ്ങളാകുംബോള്‍, തെയ്യം ഒരു മാനസിക വിപ്ലവമാകുന്നു. ദൈവങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഉദാത്തോദാഹരണമാണു തെയ്യം.

ചിലര്‍ക്ക്‌ തെയ്യം ഒരനുഷ്ഠാനമാണ്. ചിലര്‍ക്കതൊരു കലാരൂപമാണ്. മറ്റുചിലര്‍ക്ക് സാക്ഷാല്‍ ഒടയതംബുരാനും. ഇപ്പറഞ്ഞവയില്‍ ഏതു വകുപ്പില്‍ പെടുത്തണം എന്നറിയാത്തവന്‌ അതൊരനുഭവം ആണ്.

തെയ്യം ഒരനുഭവം ആയവന്റെ തോന്ന്യാക്ഷരങ്ങള്‍...

2 അഭിപ്രായങ്ങൾ:

അരുണ്‍ ശശിധരന്‍....... പറഞ്ഞു...

theyyangaleyum keralathile mattella kalaroopangaleyum ishtappedunna oraalaanu nhan. nhan kozhikode jillayilaanu. kozhikode jillayude vadakkan bhaagangalil dhaaraalamaayi theyyam enna kalaroopam undu. avayepatti koodi blogil cherkkan sramikku. aathmaarthatha niranja aasamsakal

vijayakumarblathur പറഞ്ഞു...

http://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 വിക്കിയിലെ ലേഖനങ്ങള്‍ നന്നാക്കാന്‍ സഹയിക്കുമല്ലോ ...