ഉത്തരകേരളത്തിന്റെ നാടോടി കലാപാരമ്പര്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ തഴച്ചുതെഴുത്ത അതിശക്തമായ ഒരു കലാരൂപമാണു തെയ്യം. ദൈവത്തിന്റെ തദ്ഭവ പദം തന്നെയാണു 'തെയ്യം'. കാര്‍ഷികബന്ധിയായ ജീവിതത്തിന്റെയും ആചാരനിഷ്ഠകളുടെയും മൂര്‍ത്ത രൂപമായിട്ടാണു തെയ്യം പിറവിയെടുത്തിട്ടുള്ളത്. ഭക്തമാനസങ്ങളുടെ സങ്കടക്കണ്ണീരൊപ്പാന്‍ ഗ്രാമത്തിരുവരങ്ങില്‍ തെയ്യം ഉറഞ്ഞാടുന്നു. വിശ്വാസികളുടെ വേദനകളെ അരിയും കുറിയുമെറിഞ്ഞ് ഗുണം വരുത്തുന്നു. കന്നിനും കുന്നിനും സന്തതിപരമ്പരകള്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ കൈവരാനായാണ് ഉല്പത്തിക്കഥയിലെ വാമൊഴിയെ അന്വര്‍ഥമാക്കിക്കൊണ്ട് തെയ്യങ്ങള്‍ നാട്ടരങ്ങില്‍ നിറഞ്ഞാടുന്നത്. മനമുരുകിവിളിക്കുന്നവര്‍ക്ക് ഇഷ്ടവരപ്രസാദിയായും ആസ്വാദകന് ഉദാത്തമായ കലാഭാവമായും വ്യക്തിയധിഷ്ഠിത ചോദനകളെ യഥാവിധി തൃപ്തിപ്പെടുത്താനും തെയ്യാട്ടത്തിനു സാധിക്കുന്നുണ്ട്.
ഐശ്വര്യം തരുന്നതോടൊപ്പം നാടുകാത്തും, വിളകാത്തും, രോഗമകറ്റിയും തെയ്യങ്ങള്‍ നാടിന്റെ നാഡീമിടിപ്പുകളായി പരിണമിക്കുന്നു.
കടപ്പാട്: വത്സന്‍ പിലിക്കോട്. (ചൊവ്വറ്)
PS:
കോലക്കാരന്‍ മാത്രമായാല്‍ തെയ്യമാവില്ലല്ലൊ...
കൂടെ ചെണ്ടക്കാരും അകമ്പടിയും ഒക്കെ വേണം...
അതുകൊണ്ട് ടിയാനെ ഉള്‍പ്പെടുത്തി സംരംഭം വിപുലീകരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ